
ചാനിയംകടവ്: അധ്യാപകനും നാട്ടുമുഖ്യസ്ഥനുമായിരുന്ന വടയക്കണ്ടി ഗോപാലന് അനുസ്മരണം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികളായ എന്‍.
പാര്‍വതി, സാവനി സജിത്ത്, വസുദേവ് രാജേഷ് എന്നിവര്‍ക്കുള്ള ഫലകവും പ്രശംസാപത്രവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. രാമകൃഷ്ണന് വിതരണം ചെയ്തു.
വടയക്കണ്ടി ഗോപാലന് മാസ്റ്റര്‍ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ചാനിയം കടവ് സൗമ്യത മെമ്മോറിയല്‍ യുപി സ്കൂളില്‍ നടന്ന ചടങ്ങില്‍ കുണ്ടാറ്റില്‍ മൊയ്തു അധ്യക്ഷനായി. എം.കെ അഖിലേഷ് ഉപന്യാസ മത്സര വിജയികള്‍ക്കു ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. പി എം ബാലന് അനുസ്മരണ പ്രഭാഷണം നടത്തി. പി. നാണു ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ കൈമാറി.
സ്കൂള്‍ ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് പി ബീന, വി കെ കുട്ടി, സി എം വിജയന്, മൂഴിക്കല്‍ ശ്രീധരന്, പി.പി. വിജിഷ തുടങ്ങിയവര്‍ സംസാരിച്ചു.
















