
പുറമേരി: കോണ്‍ഗ്രസ് നേതാവ്, പ്രമുഖ സഹകാരി, പൊതുപ്രവര്ത്തകന് എന്നീ നിലകളില്‍
നിറഞ്ഞ് നിന്ന പി. ബാലകൃഷ്ണകുറുപ്പിന്റെ 27-ാം ചരമവാര്‍ഷിക ദിനം കുറ്റാടി ബ്ലോക്ക്
കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്യത്തില്‍ ആചരിച്ചു. കാലത്ത് കുനിങ്ങാട്ടുള്ള സ്മൃതി കൂടിരത്തില്‍ പുഷ്പാര്‍ച്ചന നടന്നു. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വ. കെ പ്രവീണ്‍ കുമാര്‍
എംഎല്‍എ, കെപിസിസി സെക്രട്ടറി വി.എം. ചന്ദ്രന്, ജില്ലാ സെക്രട്ടറിമാരായ പ്രമോദ് കക്കട്ടില്‍, എം.കെ ഭാസ്കരന്, വിശ്വനാഥന്, പുറമേരി പഞ്ചായത്ത് പ്രസിഡന്റ് പി.കെ ശ്രീലത, ബ്ലോക്ക്
പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ ദാമോദരന്‍ കണ്ണോത്ത്,
പി.കെ സുരേഷ്, എലിയാറ ആനന്ദന്, ടി.കെ അശോകന്, വി.പി മൂസ, പി. ദാമോദരന്‍, കല്ലില്‍ ദാമോദരന്‍, റീത്ത കണ്ടോത്ത് എന്നിവരും ബാലകൃഷണ കുറുപ്പിന്റെ കൂടുംബാംഗങ്ങളും
സംബന്ധിച്ചു. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണകുറുപ്പിന്റെ പൊതുപ്രവര്‍ത്തനം മാതൃക പരമാണെന്നും ഈ മേഖലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് അദ്ദേഹം നല്കിയ സംഭാവന മറക്കാന്‍ കഴിയില്ലന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞൂ. ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി ജില്ലാ നേതാക്കള്‍ പ്രസംഗിച്ചു. ഗാന്ധിയന്‍ പ്രഭാഷകനും ചരിത്ര ഗ്രന്ഥകാരനുമായ പി ഹരീന്ദ്രനാഥ് അനുസ്മരിച്ചു.
















