വടകര: മുന്‍ എംഎല്‍എ അഡ്വ. എം.കെ.പ്രേംനാഥ് മുന്‍കൈ എടുത്ത് തുടങ്ങിയ കടത്തനാട് വനിത സഹകരണസംഘം സ്വര്‍ണപണ്ട പണയ വായ്പാ പദ്ധതി ആരംഭിച്ചു. ഇതിന്റെ
ഉദ്ഘാടനം കെ.കെ.രമ എംഎല്‍എ നിര്‍വഹിച്ചു. ലോക്കര്‍ ഉദ്ഘാടനം സഹകരണ സംഘം ജോയിന്റ് റജിസ്ട്രാര്‍ കെ.ശ്രീജയും വായ്പാ വിതരണം വടകര സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാര്‍ പി.സതീശും നിര്‍വഹിച്ചു. ചടങ്ങില്‍ സംഘം പ്രസിഡണ്ട് കെ.ലീല അധ്യക്ഷത വഹിച്ചു. പി.പി.രാജന്, വി.കെ.പ്രേമന്, പ്രദീപ് കുമാര്‍, അടിയേരി രവീന്ദ്രന്, അബ്ദുള്ള ഹാജി, ടി.എന്‍.കെ.ശശീന്ദ്രന്, പി.പി.പ്രസീത് കുമാര്‍, രാജന് കരിപ്പള്ളി, പി.എ.ഖാദര്‍, എം.വി.ജയപ്രകാശ്, കെ.കെ.സുരേഷ്, സജിനി, ടി.ശ്രീനിവാസന്, കണ്ടിയില്‍ വിജയന് തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്മാന് വി.പി.രമേശന് സ്വാഗതവും വൈസ് പ്രസിഡന്റ് പത്മ പയ്യട നന്ദിയും പറഞ്ഞു.















