
വടകര: വേറിട്ട അനൗണ്‍സ്മെന്റിലൂടെ ഏവരുടെയും അഭിനന്ദനം പിടിച്ചുപറ്റിയ കരിമ്പനപ്പാലം പാങ്ങാട്ട്താഴക്കുനി പ്രശാന്ത് (51) ഇനി ഓര്മ. വടകരയിലെയും
പരിസരത്തെയും ഏത് പരിപാടിയിലും അനൗണ്സ്മെന്റില് തിളങ്ങിയ പ്രശാന്ത് പതിറ്റാണ്ടുകളോളം ഈ രംഗത്ത് നിറഞ്ഞു. രാഷ്ട്രീയ സമ്മേളനമായാലും കലാസാംസ്കാരിക പരിപാടിയായാലും മതപരമായ ചടങ്ങായാലും പ്രശാന്തിന്റെ അനൗണ്‍സ്മെന്റ് ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഏറെ ആകര്‍ഷിക്കപ്പെട്ട ശബ്ദവുമായി പരസ്യ സംബന്ധമായ മേഖലയിലും തിളങ്ങി. പൊടുന്നനെയായിരുന്നു മരണം.
പരേതരായ നാണു-ശാരദ ദമ്പതികളുടെ മകനാണ്. ഭാര്യ: സജിനി. മക്കള്‍: ശ്രീ നന്ദു, ശ്രീവേദ്.
സഹോദരന്: പ്രമോദ് (വടകര എംഎസിടി കോടതി).
















