ആയഞ്ചേരി: ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിഎന്‍ജി ക്ലീനിങ് സെന്റര്‍ പ്രദേശത്തുനിന്ന് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍
ജനകീയ കണ്വെന്ഷന് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സി.ഷീബ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ജനവാസ മേഖലയില്‍ നിന്ന് സിഎന്‍ജി ക്ലീനിങ് സെന്റര്‍ മാറ്റി സ്ഥാപിക്കുന്നതുവരെ പ്രദേശവാസികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും ജനകീയ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും പി.സി.ഷീബ പറഞ്ഞു. ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തില്‍ ജനവാസ മേഖലയില്‍ ഇത്തരം സ്ഥാപനം പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ജനങ്ങളുടെ ന്യായമായ ആവശ്യത്തിന് പരിഹാരം കാണണമെന്നും കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടു. സമരം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും ആവശ്യമായ ജനകീയ ഇടപെടലുകള്‍ നടത്തുന്നതിനും കണ്വെന്ഷന് തീരുമാനിച്ചു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് അബ്ദുല്ലത്തീഫ്
കിനാലിയോട്ട് അധ്യക്ഷത വഹിച്ചു. ആയഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കണ്ണോത്ത് ദാമോദരന്‍, കിളിയമ്മല്‍ കുഞ്ഞബ്ദുള്ള (എട്ടാം വാര്‍ഡ് മെമ്പര്‍), വിനീത് കുമാര്‍ (ഒമ്പതാം വാര്‍ഡ് മെമ്പര്‍), സന്തോഷ് കുമാര്‍ (പത്താം വാര്‍ഡ് മെമ്പര്‍), നൊച്ചാട്ട് കുഞ്ഞബ്ദുള്ള, കെ.വി.ജയരാജന്, സി.എച്ച്.പത്മനാഭന്, കുഞ്ഞിരാമന്, സി.വി.സുനില്‍, പറമ്പത്ത് എം.എം.മുഹമ്മദ്, സി.വി.ഭരതന്, കണ്ടോത്ത് കുഞ്ഞിരാമന്, എഫ്.എം.അബ്ദുള്ള, റഹീം, ഷിജിത്ത് ലാല്‍, ഇല്യാസ് മാങ്ങോട്, ഷിജു വാളഞ്ഞി, വിജീഷ് വട്ടക്കുനി, മുത്തു തങ്ങള്‍, നബില്‍ തിരുവള്ളൂര്‍, കെ.എം.വേണു, രഞ്ജിത്ത് പുലിക്കാട്ട്, പി.കെ.അഷറഫ്, മുനീര്‍ രാമത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ജനകീയ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഷഫീഖ് തറോപ്പൊയില്‍ സ്വാഗതവും മുഹമ്മദ് കിളിയമ്മല്‍ നന്ദിയും പറഞ്ഞു.















