
മുയിപ്പോത്ത്: നവംബര്‍ 16 മുതല്‍ 19 വരെ ആവള-കുട്ടോത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന മേലടി ഉപജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം സ്വാഗത
സംഘം ചെയര്മാന് കൂടിയായ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര് നിര്‍വഹിച്ചു. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ഷൈനി. വി.പി അധ്യക്ഷത വഹിച്ചു. മീഡിയ & പബ്ലിസിറ്റി കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കൊയിലോത്ത് നഫീസ, പ്രമോദ് ദാസ് എന്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ സജീവന്, എച്ച്എം ഫോറം കണ്‍വീനര്‍ സജീവന് കുഞ്ഞോത്ത്, അമ്മദ് കരിങ്ങാടുമ്മല്‍, പബ്ലിസിറ്റി കമ്മിറ്റി ചെല്മാന് രഘുനാഥ്, സുഭാഷ്, വിജയന് ആവള, ഒലിപ്പില്‍ മമ്മു, ഷാനവാസ് കൈവേലി, കെ.അപ്പു ക്കുട്ടി, അവില് കേളോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
















