
കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടത്ത് എംഡിഎംഎയും പണവുമായി യുവാവ് പോലീസ് പിടിയില്‍. ഊരള്ളൂര്‍ ഒറ്റക്കണ്ടം ചൂണ്ടയില്‍ അനീഫിനെ(40) യാണ് ഡാന്‍സാഫും
കൊയിലാണ്ടി പോലീസും ചേര്‍ന്ന് പിടികൂടിയത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഊരള്ളൂര്‍ ഒറ്റക്കണ്ടം എജി പാലസിന് സമീപത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. വില്‍പ്പനയ്ക്കായി എത്തിച്ച 57.735 ഗ്രാം എംഡിഎംഎയും 1,00,620 രൂപയും കണ്ടെടുത്തു. റൂറല്‍ ജില്ലാ പോലീസ് മേധാവി മെറിന് ജോസഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ
പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.
കൊയിലാണ്ടി പോലീസ് എസ്എച്ച്ഒ കിരണ്‍, എസ്ഐമാരായ രമേശ് എം, രജ്ഞിത്ത്, എസ്സിപിഒ വിനീഷ്, സിപിഒ ഗോകുല്‍, ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങളായ എസ്ഐ മനോജ് രാമത്ത്. എഎസ്ഐ ഷാജി വി.വി എസ്. സിപിഒമാരായ ശോഭിത്ത് ടി.കെ, അതുല്‍, അനൂപ് എന്നിവരായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത്.
















