
കക്കട്ടില്‍: വിജയദശമി നാളില്‍ ഹരിശ്രീകുറിക്കാന്‍ നിരവധി കുരുന്നുകള്‍ ക്ഷേത്രങ്ങളിലെത്തി. കാലത്ത് തന്നെ ക്ഷേത്രങ്ങള്‍ ഭക്തരെ കൊണ്ട് നിറഞ്ഞു. പിഞ്ചോമനകളെ എഴുത്തിനിരുത്താന്‍
ടോക്കണെടുത്തു രക്ഷിതാക്കള്‍ വരിയായി നിന്നു. ക്ഷേത്രങ്ങളില്‍ വിവിധ ചടങ്ങുകള്‍
നടന്നു.
വട്ടോളി വിശ്വമൂര്‍ത്തി ക്ഷേത്രത്തില്‍ വട്ടോളി ഉപാസനയുടെ സംഗീതാര്‍ച്ചന അരങ്ങേറി. കുന്നുമ്മല്‍
ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മേല്‍ശാന്തി ടി.എന്‍. ശങ്കരന് നമ്പുതിരിയും അമ്പലക്കുളങ്ങര ശ്രീ പാര്‍വ്വതി പരമേശ്വര ക്ഷേത്രത്തില്‍ വിജയന് പാതിരിപ്പറ്റയും വട്ടോളി ശിവക്ഷേത്രത്തില്‍
ശ്രീധരന് നമ്പുതിരിയും കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. തുടര്‍ന്ന് പ്രസാദം
നല്കി















