ആയഞ്ചേരി: എസ്ഐആര് തെറ്റാണെങ്കില് കുറ്റ്യാടി എംഎല്എ പാറക്കല് അബ്ദുള്ള രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്ത്തകര് ആയഞ്ചേരിയില് പ്രതിഷേധ
സംഗമം നടത്തി. മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില് നടന്ന പരിപാടി ബിജെപി നോര്ത്ത് ജില്ലാ ജനറല് സെക്രട്ടറി പി.പി മുരളി ഉദ്ഘാടനം ചെയ്തു. എസ്ഐആര് തെറ്റാണെങ്കില് മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതിപക്ഷനേതാവ് പിണറായി വിജയനും എംഎല്എമാരും രാജിവെക്കാതെ സമരം ചെയ്യുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. പ്രിബേഷ് പൊന്നക്കാരി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ പ്രഭാകരന്, രജീഷ് മാങ്ങില്കൈ, ടി.വി.ഭരതന്, വിജിത്ത് സി, കെ.കെ മോഹനന്, യു.വി ചാത്തു, പി.കെ. രമേശന്, സുമേഷ് വി കെ, ഷിജു കെ, സിനൂപ് രാജ് എന്.കെ, രാജഗോപാല് മാണിക്കോത്ത്, നാരായണന്, ജീഷ്മ ഷിജു, രഷില എള്ളോടി, നിഷ എ.പി. അരിക്കോത്ത് രാജന്, ദീനദയാല് എന്നിവര് പ്രസംഗിച്ചു.















