നാദാപുരം: രാഹുല് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശ് ബഛാവോ പ്രക്ഷോഭം തെരുവുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്കുമാര്
എംഎല്എ പറഞ്ഞു. നാദാപുരം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വതല യോഗം കല്ലാച്ചിയില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സര്ക്കാര് ഭരണഘടന അട്ടിമറിച്ച് അധികാരം കൈയ്യടക്കുന്നതിന് എതിരേയുള്ള ജനകീയ സമരമാണ് രാജ്യത്താകമാനം നടക്കുന്നത്. സമരത്തിന്റെ ഭാഗമായി നവംബര് ഏഴിന് അരലക്ഷം പേര് പങ്കെടുക്കുന്ന ദേശ് ബച്ചാവോ റാലി കോഴിക്കോട് ബീച്ചില് നടക്കും. ബൂത്ത്-മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില് ജനകീയ കണ്വെന്ഷനുകള് വിളിച്ചു ചേര്ക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാര് രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് മോഹനന് പാറക്കടവ് അധ്യക്ഷത വഹിച്ചു. വി.എം.ചന്ദ്രന്, കെ.പി.രാജന്, ആവോലം രാധാകൃഷ്ണന്, കോരങ്കോട്ട് മൊയ്തു, എ.സജീവന്, മാക്കൂല് കേളപ്പന്, പി.കെ.ദാമു, പ്രമോദ് കക്കട്ടില്, കെ.എം.രഘുനാഥ്, കെ.കൃഷ്ണന്, വി.വി.റിനീഷ്, കെ.ചന്ദ്രന്, കെ.കെ.അബൂബക്കര് ഹാജി, കെ.രമേശന്, രവീഷ് വളയം, തുണ്ടിയില് മൂസ്സഹാജി, സെക്രട്ടറി വള്ളില് അബ്ദുള്ള, പൂള മഹമൂദ് എന്നിവര് പ്രസംഗിച്ചു.















