കക്കട്ടില്: കലര്പ്പിലാത്ത നാടന് വിഭവങ്ങള് കൊണ്ട് തയ്യാറാക്കിയ ഭക്ഷണ പദാര്ഥങ്ങളുമായി കുന്നുമ്മല് കുടുംബശ്രീ സിഡിഎസ് ബാലസഭ സംഘടിപ്പിച്ച ഭക്ഷ്യമേള
ശ്രദ്ധ പിടിച്ചുപറ്റി. കപ്പ, ചേമ്പ്, ചെറുപയര്, മുതിര, കിഴങ്ങുകള് കൊണ്ടുള്ള കഞ്ഞി, പുട്ട്, ഈന്ത് ഉപ്പ്മാവ്, അപ്പത്തരങ്ങള്, കായ പുഴുക്ക്, തുടങ്ങിയ രുചിയൂറും വിഭവങ്ങള് കുട്ടികള് നിരത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന് മേള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റീന സുരേഷ്, ജനപ്രതിനിധികളായ മിനി സുധീര്, കെ.വിശ്വനാഥന്, എലിയാറ ആനന്ദന്, ഒ.പി.ശ്രിബിഷ, ലിനി.ആര്, ഷിന പ്രകാശ്, ഷറഫുന്നിസ, അസി. സെക്രട്ടറി പ്രകാശന്, ഷിന്ജിത്ത്, സിന്ധു എന്നിവരും വിവിധ കുടുംബശ്രീ സിഡിഎസ് അംഗങ്ങളും പഞ്ചായത്ത് ജീവനക്കാരും സംബന്ധിച്ചു.















