അരൂർ: മഞ്ചങ്കാട്ടിൽ കാവിൻ്റെ റോഡിൽ സ്ഥാപിച്ച ഭണ്ഡാരം തകർത്ത് പണം കവർന്നതായി പരാതി. അരൂർ – എളയടം റോഡിൽ കാവിലേക്കുള്ള വഴിയോരത്ത് സ്ഥാപിച്ച സ്റ്റീൽ ഭണ്ഡാരമാണ് തകർത്ത് പണം കവർന്നത്. വൈകീട്ടാണ് കാവ് ഭാരവാഹികളുടെ ശ്രദ്ധയിൽ പെട്ടത്. കഴിഞ്ഞ വർഷവും ഭണ്ഡാരം തകർത്തിരുന്നു. നാദാപുരം പോലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി.













