കൊയിലാണ്ടി: മലബാറിലെ പ്രശസ്ത ദേവീ ക്ഷേത്രമായ കൊല്ലം ശ്രീ പിഷാരികാവ് നവരാത്രി മഹോത്സവത്തിൻ്റെ ആറാം ദിനത്തിൽ പ്രശസ്ത ഗായകനും ഗാനരചയിതാവും
സംഗീത സംവിധായകനുമായ എ.വി.ശശികുമാർ നയിച്ച ” ഭക്തി ഗാനാഞ്ജലി”
ആസ്വാദകരിൽ കുളിർമഴയായി. എ.വി.ശശികുമാറിനൊപ്പം സുനിൽകുമാർ, ദേവനന്ദ, ആരഭി, മോണിക്ക, അനിൽകുമാർ.എ.വി എന്നിവർ വിവിധ ഭക്തി ഗീതങ്ങൾ ആലപിച്ചു.
വിജയകുമാർ മൂടാടി, സുരേഷ് കൊയിലാണ്ടി, സുനിൽ കുമാർ കൊല്ലം, ബൈജു വിയ്യൂർ
എന്നിവർ ഓർക്കസ്ട്ര ഒരുക്കി.













