
കാർത്തികപ്പള്ളി: ടി.പി.മൂസയുടെ ഒമ്പതാം ചരമവാർഷികം സിപിഐയുടെ നേതൃത്വത്തിൽ ആചരിച്ചു. ‘താഴ്മ’ ഗൃഹാങ്കണത്തിൽ നടന്ന അനുസ്മരണ സമ്മേളനം
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ആർ.സത്യൻ ഉദ്ഘാടനം ചെയ്തു. ഏതാണ്ട് അര നൂറ്റാണ്ടുകാലം സിപിഐയുടെ സമരനായകനായി ജീവിച്ച ടി.പി ഒട്ടേറെ മേഖലകളിൽ തന്റേതായ അടയാളപ്പെടുത്തലുകൾ നടത്തിയാണ് വിടപറഞ്ഞതെന്നും പുതുതലമുറ പഠനവിധേയമാക്കുന്നത് ഉചിതമാവുമെന്നും സത്യൻ അഭിപ്രായപ്പെട്ടു. വടകര മണ്ഡലം സെക്രട്ടറി ഇ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. പി.ഗവാസ്, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പി.സുരേഷ് ബാബു, വില്ല്യാപ്പള്ളി ലോക്കൽ സെക്രട്ടറി എൻ.എം.രാജീവൻ, ആർ.കെ.ഗംഗാധരൻ, നൂഞ്ഞിയിൽ രാഘവൻ എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗം കെ.കെ.രഞ്ജീഷ് സ്വാഗതം പറഞ്ഞു.













