
വടകര: രണ്ട് പതിറ്റാണ്ടിലേറെയായി സംഗീതത്തിന്റെ രാഗവും താളവും മുഴങ്ങിയ വീട്ടില് കുട്ടികള്ക്കായി ലൈബ്രറി തയ്യാറാകുന്നു. ഇതാദ്യമായാണ് ഒരു സംഗീത സംവിധായകന്റെ
വീട്ടില് കുട്ടികള്ക്കായി ലൈബ്രറിയും ഒരുങ്ങുന്നത്.
പ്രശസ്ത സംഗീത സംവിധായകന് പ്രേംകുമാര് വടകരയാണ് തന്റെ വീട്ടില് വേറിട്ടൊരു സംരംഭം ഒരുക്കുന്നത്. യെസ്ദാസ് എന്ന പേരില് 23 വര്ഷമായി സംഗീത വിദ്യാലയം പ്രവര്ത്തിക്കുന്നുണ്ട്. നല്ല നിലയില് വിദ്യാലയം മുന്നോട്ട് പോകുന്നതിനിടയിലാണ് കുട്ടികള്ക്കായി ലൈബ്രറി എന്ന പുതിയ സംരംഭം.
21 ന് 11 മണിക്ക് കവി വീരാന്കുട്ടി ലൈബ്രറിയുടെ ഉദ്ഘാടനം നിര്വഹിക്കുമെന്ന്
സംഘാടകര് വാര്ത്താ സമ്മേളനത്തില് അറിയിച്ചു. പാട്ട് പഠനത്തോടൊപ്പം വായനാശീലവും വളര്ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭമെന്ന് പ്രേംകുമാര് പറഞ്ഞു. ലൈബ്രറിയിലേക്കുള്ള ആദ്യ പുസ്തകം വി.കെ. പ്രശാന്തില് നിന്ന് നൂര്ബിന സ്വീകരിക്കും.
വാര്ത്താ സമ്മേളനത്തില് പ്രേംകുമാര് വടകരക്ക് പുറമെ സുഗുണേഷ് കുറ്റിയില്, മണലില് മോഹനന്, റസാഖ് കല്ലേരി, സുനില് മുതുവന എന്നിവരും സംബന്ധിച്ചു.
















