കൊയിലാണ്ടി: നവരാത്രി മഹോല്‍സവം പ്രമാണിച്ച് കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഭക്തജനതിരക്ക്. രാവിലെയും വൈകീട്ടും ശീവേലി എഴുന്നള്ളത്ത് ദര്‍ശിക്കാന്‍
വന്‍തോതിലാണ് ഭക്തജനങ്ങള്‍ എത്തുന്നത്. കാവിലമ്മയുടെ തിടമ്പേറ്റി ഗജരാജനും ചെണ്ടമേളവും ഭക്തിയുടെ നിറച്ചാര്‍ത്തായി. വിവിധ കല പരിപാടികള്‍ ആസ്വദിക്കാനും നിരവധി പേരാണ് എത്തുന്നത്.















