കാര്‍ത്തികപ്പള്ളി: കര്‍ഷകരെ സംഘടിപ്പിക്കുന്നതില്‍ അസാമാന്യ വൈഭവം പുലര്‍ത്തിയ നേതാവായിരുന്നു കെ.എം.കൃഷ്ണനെന്നും അദ്ദേഹത്തിന്റെ ത്യാഗപൂര്‍ണമായ ജീവിതം
ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണെന്നും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി.ഗവാസ് പറഞ്ഞു. കെ.എം.കൃഷ്ണന്റെ മുപ്പത്തിയാറാം ചരമദിനാചരണത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഏറാമല ലോക്കല്‍ സെക്രട്ടറി ഒ.എം.അശോകന് അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു, വടകര മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി.രാമകൃഷ്ണന്, വാര്‍ഡ് മെമ്പര്‍ വിജിന.ഒ.എം, ബ്രാഞ്ച് സെക്രട്ടറി ജിതിന്.പി.എം എന്നിവര്‍ സംസാരിച്ചു. സി.ബാബു സ്വാഗതം പറഞ്ഞു.















