വടകര: ലോകത്തിന്റെ മുന്നില്‍ ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കി പ്രവര്‍ത്തിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് സിപിഐ
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. പി.വസന്തം ആവശ്യപ്പെട്ടു. ഭരണഘടന വിരുദ്ധമായിട്ടാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു. സിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജില്ലാ സെക്രട്ടറി അഡ്വ. പി.ഗവാസ് അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.പാപ്പൂട്ടി, മാധ്യമ പ്രവര്ത്തകന് എം.പി.ബഷീര്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ടി.കെ.രാജന്, കെ.കെ.ബാലന്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ആര്.ശശി, പി.കെ.നാസര്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം ആര്.സത്യന്, വടകര മണ്ഡലം സെക്രട്ടറി ഇ..രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.















