
കോഴിക്കോട്: പ്രൊഫ. ശോഭീന്ദ്രന് ഫൗണ്ടേഷന് മികച്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കായി ഏര്‍പെടുത്തിയ രണ്ടാമത് പുരസ്കാരം ഇരിങ്ങാലക്കുട സ്വദേശി കാവല്ലൂര്‍ ഗംഗാധരന്. 10,001
(പതിനായിരത്തി ഒന്ന്) രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇദ്ദേഹം നടത്തിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ഈ അംഗീകാരം. 14 രീതിയിലുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് റിട്ടയേര്‍ഡ് എന്‍ജിനീയറായ കാവല്ലൂര്‍ ഗംഗാധരന് ചെയ്യുന്നത്. ഇതിനുപുറമെ അന്തരീക്ഷ മലിനീകരണം തടയുക, അന്തരീക്ഷത്തില്‍ ഓക്സിജന്റെ അളവ് കൂട്ടുക, കാര്‍ബണ്‍ സന്തുലനം ഉറപ്പാക്കുക എന്നിവ
സംബന്ധിച്ച പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നു ലഭിച്ച അപേക്ഷകളില്‍ നിന്നു ജൂറി അംഗങ്ങള്‍ ഏകകണ്ഠമായാണ് ഗംഗാധരനെ തെരഞ്ഞെടുത്തത്. 12ന് വടകര പുത്തൂരിലെ ഡയറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രൊഫ. ശോഭീന്ദ്രന് അനുസ്മരണ പരിപാടിയില്‍ 10001 (പതിനായിരത്തി ഒന്ന്) രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും.
















