ഓർക്കാട്ടേരി: ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ ആവണിയുടെ കിഡ്നി മാറ്റിവെക്കുന്നതിന് ഏറാമല ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും കുടുംബശ്രീ
യൂണിറ്റുകള്‍ സമാഹരിച്ച ധനസഹായം കൈമാറി. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ പി.ഭവാനി ചികിത്സാ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എന്‍. ടി. ഷാജിയെ തുക ഏല്പിച്ചു. ചികിത്സാ കമ്മിറ്റി ഭാരവാഹികളായ കെ. വിശ്വനാഥന്, ജിതേഷ്. വി. പി, എം. അശോകന്, പ്രസാദ് വിലങ്ങില്‍, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, സിഡിഎസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
















