കോഴിക്കോട്: ആധാരം രജിസ്റ്റര്‍ ചെയ്യാനായി ആധാരമെഴുത്തുകാരില്‍ നിന്നും വസ്തു
വില്‍പ്പനക്കാരില്‍ നിന്നും ഒരു ലക്ഷത്തിലധികം രൂപ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ താമരശ്ശേരി സബ് രജിസ്ട്രാര്‍ സനില്‍ ജോസിനെതിരെ വിജിലന്‍സ് കേസെടുത്തു. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം ഇദ്ദേഹത്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തരമേഖലാ വിജിലന്‍സ് എസ്.പി. ബാലകൃഷ്ണന് നായര്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.
















