വടകര: കെഎസ്ഇബിയില്‍ 20 വര്‍ഷം മുമ്പ് രൂപം നല്കിയ സംഗീത മേഖലയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ ‘പാട്ടുകൂട്ടം’ ലോക ഹൃദയ ദിനം കൊണ്ടാടി. പത്തു വര്‍ഷം
മുമ്പ് വിരമിച്ചവരില്‍ പലര്‍ക്കും കണ്ടുമുട്ടാനുള്ള അവസരം കൂടിയായി ഇത്. വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമാഗമം ചലച്ചിത്ര സംവിധായകന് പപ്പന് നരിപ്പറ്റ ഉദ്ഘാടനം ചെയ്തു. മണലില്‍ മോഹനന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുഗുണേഷ് കുറ്റിയില്‍, സജിത്ത് മണക്കുനി, സിന്ധുരാജ്, ദിനേശ് പ്രഭു, പ്രഭാകരന് കൊയിലാണ്ടി, ലീന കോഴിക്കോട്, ഗോപാലകൃഷ്ണന്.വി എന്നിവര്‍ സംസാരിച്ചു. ചലച്ചിത്ര ഗാനാലാപനവും ഉണ്ടായി.















