വടകര: പ്രമുഖ സോഷ്യലിസ്റ്റ് ആര്‍ജെഡി നേതാവും വടകര എംഎല്‍എയുമായിരുന്ന അഡ്വ.
എം.കെ.പ്രേംനാഥിന്റെ മൂന്നാം ചരമവാര്‍ഷികം ആര്‍ജെഡി ചോറോട് പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. മാങ്ങോട്ട് പാറയിലും
ചേന്ദമംഗലം, വൈക്കിലശ്ശേരി, കുരിക്കിലാട് എന്നിവിടങ്ങളില്‍ ഛായാചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി. മാങ്ങോട്ട് പാറയില്‍ നടന്ന പരിപാടി എം.എം.ശശി, രാഘവന്.എം.കെ, ജിതിന്.സി.എസ്, ശേഖരന്.കെ.ടി.കെ, ബാബു.എം, സത്യന് മമ്പറത്ത് എന്നിവര്‍ സംസാരിച്ചു. വൈക്കിലശ്ശേരിയില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.കെ.അജിത് കുമാര്‍, ഇ.ശ്രീധരന്, സി.വാസു, മുകേഷ്.പി.കെ, കുരിക്കിലാട് പുത്തന്‍ തെരുവില്‍ എന്‍.മുരളീധരന്, കെ.എം.രാജന്, പ്രകാശന്.എന്‍.എം, ഗംഗാധന്.സി, വിനോദന്‍.എന്‍.എം എന്നിവര്‍ സംസാരിച്ചു. ചേന്ദമംഗലത്ത് നടന്ന പുഷ്പാര്‍ച്ചനയില്‍ സുരേഷ് പൊന്നമ്പത്ത് രമേശന്.വി.പി, ദിവാകരന് പുതിയോട്ടില്‍, അനന്തന്.ഏ, പ്രമോദ്.കെ.പി, കുഞ്ഞികൃഷ്ണ കുറുപ്പ്, സുരേഷ് ബാബു.കെ.പി, സുരേഷ് ബാബു കണ്ണാറത്ത്, ഗംഗാധരന് എന്നിവര്‍ പങ്കെടുത്തു.















