തൊട്ടില്‍പ്പാലം: ഇഎസ്എ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചപ്പോള്‍ മലയോര ജനതയുടെ
ആശങ്ക കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ അഡ്വ. കെ.രാജന് എംഎല്‍എ പറഞ്ഞു. വനവും ജനവാസ മേഖലകളും വേര്‍തിരിച്ച് മലയോര
ജനതയുടെ താല്പര്യങ്ങള് ഉയര്‍ത്തിപ്പിടിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും അടിയന്തര നടപടി ഉണ്ടാവണം. കൃഷിയിടങ്ങളും ജനവാസ മേഖലകളും ഇഎസ്എ കരട് വിജ്ഞാപനത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എന്തു ചെയ്തു എന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്നും മുന്‍ റവന്യു മന്ത്രി കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു. ഇഎസ്എ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. സിപിഐ നേതൃത്വത്തില്‍ തൊട്ടില്‍പ്പാലത്ത് സംഘടിപ്പിച്ച ബഹുജന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. പി.ഗവാസ്, അസിസ്റ്റന്റ് സെക്രട്ടറി ആര്.ശശി, ജില്ലാ എക്സിക്യൂട്ടീവ് അംഗമായ രജീന്ദ്രന്കപ്പള്ളി, ടി.എം.ശശി, ജില്ലാ കൗണ്‍സില്‍ അംഗം കെ.പി.പവിത്രന്, നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, ആയഞ്ചേരി മണ്ഡലം സെക്രട്ടറി അഭിജിത്ത് കോറോത്ത്, സ്വാഗതസംഘം കണ്‍വീനര്‍ ടി.സുരേന്ദ്രന്, റീജ അനില്‍, കെ.ടി.നാണു എന്നില്‍ സംസാരിച്ചു. പ്രതിഷേധ സംഗമത്തിനും പ്രകടനത്തിനും കെ.പി.നാണു, പി.ഭാസ്കരന്, ടി.സുരേന്ദ്രന്, എന്‍.എം.വിമല, ടി.സുഗതന്, ടി.സുരേഷ് സി.സുരേന്ദ്രന്, ഷീമ വള്ളില്‍, ഒ.പി.അനില്‍, ജലീല്‍ ചാലക്കണ്ടി, വി.പി.ശശിധരന്, കെ.ചന്ദ്രമോഹന്, അജിത്ത് പാറമാക്കല്‍, സി.രാജീവന് എന്നിവര്‍ നേതൃത്വം നല്കി.















