ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു ക്രൂര കൊലപാതകം. കോഴഞ്ചേരി മാരാമണിലുള്ള റിസോര്‍ട്ടില്‍ ഈ മാസം പതിനൊന്നാം തീയതിയാണ് ദില്‍ഷ ജോലിക്കായി എത്തിയത്. ഇന്ന് ഉച്ചയോടെ സുഹൃത്തായ ജിത്തു റിസോര്‍ട്ടിലെത്തുകയും അതിനുശേഷം ഇരുവരും പുറത്തുനിന്ന് സംസാരിക്കുകയായിരുന്നുവെന്നും ജീവനക്കാര്‍
പറയുന്നു. സംസാരത്തിനിടെ ജിത്തു കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് ദില്‍ഷയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. നിരവധി തവണ കുത്തിയതായാണ് വിവരം.