
നരിപ്പറ്റ: വായന വളര്‍ത്തി, അറിവ് പങ്കു വെക്കാന്‍ അവസരമൊരുക്കി നാടിനെ വികസന വഴിയിലൂടെ മുന്നോട്ട് നയിച്ചവര്‍ക്ക് ആദരവര്‍പ്പിച്ച് നരിപ്പറ്റ ഗ്രാമം. നരിപ്പറ്റ സാമൂഹിക
വിഹാര കേന്ദ്രം ഗ്രന്ഥശാല സ്ഥാപക കമ്മിറ്റി അംഗങ്ങളെയും മുന്‍കാല ഭാരവാഹികളെയും ആദരിച്ചാണ് നാടിന്റെ വികസന വഴിയില്‍ അടയാളപ്പെടുത്തപ്പെട്ടവരെ ഓര്‍മിച്ചെടുത്തത്. കെഎം അഭിജിത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിന മണ്യൂര്‍ അധ്യക്ഷയായി. സ്ഥാപക കമ്മറ്റി അംഗങ്ങളായ ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ടി.പി. ശങ്കരന്‍, മുന്‍ സ്റ്റേറ് വോളിബോള്‍ താരം പനിക്കിലേരി നാണു എന്നിവര്‍ ചടങ്ങിനെത്തി.
സ്ഥാപകരായ പി.കെ.രാമകുറുപ്പ് (പ്രസിഡന്റ്), പൊയിലില്‍ കണ്ണന്‍ (വൈസ്.പ്രസിഡന്റ്) തെയ്യത്താം കണ്ടി മാധവന്‍ (സെക്രട്ടറി), പി.ശ്രീധരന്‍ (ജോ. സെക്രട്ടറി), വേങ്ങക്കണ്ടി കൃഷ്ണ കുറുപ്പ് (ട്രഷറര്‍), അംഗങ്ങളായ അഞ്ചങ്കണ്ടി കുഞ്ഞികൃഷ്ണ കുറുപ്പ്, കൊളാട്ടയില്‍ ശങ്കരന്‍, എം.പി.കോരന്‍, പടിഞ്ഞാറയില്‍ കേളു കുറുപ്പ്, കെ.സി.പൊക്കന്‍, കെ.വി.ശങ്കരന്‍ നമ്പ്യാര്‍,
യു. രാജേന്ദ്രന്‍, യു.കുഞ്ഞി ചാത്തു കുറുപ്പ്, പി.കെ.ബാലകൃഷ്ണ കുറുപ്പ്, അബ്ദുറഹിമാന്‍ എന്നിവര്‍ക്ക് വേണ്ടി യഥാക്രമം ഇവരുടെ ബന്ധുക്കളായ ഒ.പി.ഭാസ്‌ക്കരന്‍, പൊയിലില്‍ വിജയന്‍, കലാവതി അമ്മ, എ.എസ്.ശ്രീജിത്ത്, രാജേന്ദ്രന്‍ തണല്‍, ബേബി കുഞ്ഞികൃഷ്ണകുറുപ്പ് കോഴിക്കോട്, ജയകൃഷ്ണന്‍, എം.പി. മോഹന്‍ദാസ്, പി.രാജേഷ്, കെ.സി.ദേവി, പി.കുഞ്ഞികൃഷ്ണന്‍, ശ്രീനാഥ്, മുന്‍ സെക്രട്ടറി എം.പി. അനന്തന്റെ ഭാര്യ എം.പി.ചന്ദ്രി, മുന്‍ സെക്രട്ടറിമാരായി പ്രവര്‍ത്തിച്ച മൊട്ടേമ്മല്‍ ദാമോദരന്‍, സി.പി.അബ്ദുള്‍ ഹമീദ്, ടി.പി.സത്യന്‍, ടി.പി. വിശ്വനാഥന്‍, കസ്തൂര്‍ബാ മഹിളാ സമാജം സ്ഥാപക പ്രസിഡന്റ് ടി.പി. ദേവി, സെക്രട്ടറി, എം.പി.ചന്ദ്രി എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി. ചാത്തങ്കോട്ട് രവീന്ദ്രന്‍ സ്ഥാപക കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. പി.പി.രാജന്‍, അഖിലേന്ദ്രന്‍ നരിപ്പറ്റ, ടി.പി.വിനോദന്‍, ഇ.ഉഷ എന്നിവര്‍ സംസാരിച്ചു.
















