അരൂര്‍: കല്ലുമ്പുറം കെകെഎംഎല്‍പി സ്‌കുളിലെ സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് വിജയികള്‍ക്ക് അനുമോദനവും വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്‍ഡോവ്‌മെന്റ് വിതരണവും
സംഘടിപ്പിച്ചു. എഇഒ ഡി.എച്ച്.അനൂപ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ആര്‍.പി.മഹേഷ് അധ്യക്ഷത വഹിച്ചു. ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ഗോള്‍ഡന്‍ ആരോ നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണ ക്ലാസും നടന്നു. പി.കുഞ്ഞിരാമന്‍ എന്‍ഡോവ്‌മെന്റ് മാനേജര്‍ പി.എം.സുരേന്ദ്രന്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ എന്‍.കെ.ജല്‍ഷി, സി.പി.നിധീഷ്, പാറോള്ളതില്‍ അബ്ദുല്ല, ടി.ബി.കുഞ്ഞമ്മദ് മൗലവി, എം.എം.ഹസീന, രംഗീഷ് കടവത്ത്, എച്ച്എം പി.ശിവദാസന്‍, ടി.പി.സൂപ്പി എന്നിവര്‍ പ്രസംഗിച്ചു.















