കൊയിലാണ്ടി: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കെതിരെ കൊയിലാണ്ടി കൊല്ലം ടൗണില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. വടകരയിലേക്ക് പോകവെയാണ്
കരിങ്കൊടി കാട്ടിയത്. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അമല്‍ ഷാജി, മണ്ഡലം പ്രസിഡന്റ് പി.എം.അഭിജിത്ത് എന്നിവരാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഇവരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.















