വടകര: സുനിഷ എളമ്പിലാട് രചന നിര്‍വഹിച്ച ‘ആത്മനൗക’ എന്ന കവിതാസമാഹാരം ശാന്തിഗിരി ആശ്രമം വടകര ഹെഡ് സ്വാമി ജയപ്രിയന്‍ ജ്ഞാന തപസ്വി പ്രകാശനം ചെയ്തു. യുവതലമുറയുടെ ചിന്തകളെ രൂപപ്പെടുത്തുന്നതില്‍ കവിതകള്‍ക്ക് സാരമായ
പങ്കുവഹിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശസ്ത സാഹിത്യകാരന്‍ ഡോക്ടര്‍ സോമന്‍ കടലൂര്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി. സൂര്യതേജസ്സ്, മഴയുടെ പാട്ട്, പ്രാര്‍ത്ഥനാകൂട്ട്, കര തേടും വടകര തുടങ്ങി അന്‍പതോളം ചെറുകവിതകളുടെ സമാഹാരമാണ് ആത്മനൗക. ഫാദര്‍ ജോസ് കോട്ടയ്ക്കകത്ത് മുഖ്യാതിഥിയായി. പ്രകാശന്‍.എം.പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിജിത്ത് ലാല്‍ തെക്കേടത്ത് പുസ്തക പരിചയം നിര്‍വഹിച്ചു. പ്രശസ്ത കവയിത്രി ഹാജറ.ഐ.എം, കെ.പി.അനില്‍കുമാര്‍, ചന്ദ്രന്‍, സുശീല്‍ കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു. സുനീഷ എളമ്പിലാട് മറുപടിപ്രസംഗം നടത്തി. സുനീഷ്.ടി സ്വാഗതവും പ്രദീപന്‍ വള്ളിയാട് നന്ദിയും പറഞ്ഞു.















