വടകര: തോടന്നൂര്‍ മഹാദേവ ക്ഷേത്രം ഭരണ സമിതി വടകര വിട്രസ്റ്റ് ഹേസ്പിറ്റല്‍, ആശാ ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെ കാഴ്ച-കേള്‍വി പരിശോധന ക്യാമ്പ്
സംഘടിപ്പിച്ചു. ക്ഷേത്രം മേല്‍ ശാന്തി മനോജ് നമ്പൂതിരി ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബേബി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പി.പി.സദാനന്ദന്‍, ഡോ. അഞ്ജന, സി.എം.സതീശന്‍, അക്ഷയ്.ആര്‍.കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. നിരവധി പേര്‍ പരിശോധനക്കെത്തി.















