
വടകര: വടകരയിലെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കെതിരെ ബിജെപി
പ്രതിഷേധം. ടൗണ്‍ഹാളില്‍ കാപ്‌കോസ് കെട്ടിട ശിലാസ്ഥാപന ചടങ്ങിലേക്കുള്ള വഴിയിലാണ് നോര്‍ത്ത് ജില്ലാ സെക്രട്ടറി പി.പി.വ്യാസന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. ഇന്നലെ കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയതിനെതിരെയാണ് ചെന്നിത്തലക്കെതിരെയുള്ള പ്രതിഷേധം. രാവിലെ മരുതോങ്കരയില്‍ യുവമോര്‍ച്ച പ്രവര്‍ത്തര്‍ കരിങ്കൊടി വീശിയിരുന്നു. വടകരയില്‍ പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
















