
പയ്യോളി: പുറക്കാട് ശാന്തി സദനം സ്‌കൂളിലെ വിദ്യാര്‍ഥി യദുകൃഷ്ണ വിനോദിന്റെ ഏകപാത്ര നാടകം അരങ്ങിലെത്തുന്നു. ഗാന്ധിജയന്തി ദിനത്തില്‍ പള്ളിക്കര എല്‍പി
സ്‌കൂളില്‍ ഏകപാത്ര നാടകമായ ‘കോന്തല’യുടെ ആദ്യ അവതരണം നടക്കും.
വിവിധ വര്‍ഷങ്ങളില്‍ നടന്ന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തിലെ സംസ്ഥാനതല
പ്രതിഭയാണ് യദുകൃഷ്ണ വിനോദ്. എല്ലാ ശേഷികളും ഉണ്ടെന്നു കരുതുന്ന മനുഷ്യന്‍ ചെയ്യുന്ന ചില തിന്മകള്‍ ഭിന്നശേഷി എന്ന് നാം മാറ്റിനിര്‍ത്തുന്ന ഒരു വിദ്യാര്‍ഥി തിരിച്ചറിഞ്ഞ് തിരുത്തുന്നതാണ് നാടകത്തിന്റെ പ്രമേയം. കുട്ടികളെ വളര്‍ത്തിയെടുക്കുമ്പോള്‍ മെച്ചപ്പെട്ട രക്ഷാകര്‍തൃത്വം നല്‍കേണ്ടതിന്റെ ആവശ്യകത നാടകം ഊന്നി പറയുന്നു.
നാടകത്തിന്റെ രചനയും സംവിധാനവും
നിര്‍വഹിച്ചിരിക്കുന്നത് നിരവധി നാടകങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ നാടക പ്രവര്‍ത്തകന്‍ ദീപു തൃക്കോട്ടൂര്‍ ആണ്. കേരളത്തില്‍ ആദ്യമായാണ് ഒരു ഭിന്നശേഷിക്കാരന്‍ അവതരിപ്പിക്കുന്ന ഏകപാത്രനാടകം അരങ്ങില്‍ എത്തുന്നതെന്ന് ദീപു തൃക്കോട്ടൂര്‍ പറഞ്ഞു.

രോഗങ്ങളും അപകടങ്ങളും വന്നാൽ
ആരുടെയും സൗജന്യമില്ലാതെയുള്ള
ചികിത്സ നേടാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ …
എങ്കിൽ വിളിക്കുക
9447847414
9744847414
ഹെൽത്ത് ഇൻഷൂറൻസിന് 2026 ഒക്ടോബർ 1 മുതൽ പ്രീമിയം കൂടും …
രോഗങ്ങളും അപകടങ്ങളും വന്നാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















