
കൊയിലാണ്ടി: സ്റ്റേറ്റ് ഹൈവേയില്‍ കന്നൂരില്‍ വെല്‍ഡിംഗ് ഷോപ്പില്‍ അറ്റകുറ്റപ്പണിക്കായി
നിര്‍ത്തിയിട്ട മാരുതി ഇക്കോ കാറിനു തീ പിടിച്ചു. ഇന്നു രാവിലെയാണ് സംഭവം. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഷോപ്പിന് ഉള്‍വശവും അനുബന്ധ ഉപകരണങ്ങളും അഗ്നിക്കിരയായി. കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍
പി എം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്എഫ്ആര്‍ഒ കെ.പി. ബിജു, എഫ്ആര്‍ഒമാരായ കെ.എന്‍.രതീഷ്, പി.കെ.ജിനീഷ് കുമാര്‍, ഇ.എം.നിധി പ്രസാദ്, എം.ലിനീഷ് അനസ്, സി.എംരജിലേഷ്, എസ്.പി.സുജിത്ത്, ഹോംഗാര്‍ഡുമാരായ ടി. പ്രതീഷ്, സി.കെ.സുധീഷ്, ആര്‍.ഐ.റിജേഷ് എന്നിവര്‍ തീയണക്കുന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടു.
















