
വടകര: കുട്ടികൃഷ്ണന്‍ നാരായണ നഗരത്തിന്റെ നിത്യകന്യക എന്ന നാടകഗ്രന്ഥത്തിന്റെ പ്രകാശന കര്‍മം മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.കെ. ശശി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ പ്രഥമ കോപ്പി ഏറ്റുവാങ്ങി. വത്സലന്‍ കുനിയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. സന്തോഷ്, എം എ പ്രശാന്ത്, പി പി രാജന്‍, സോമന്‍ മുതുവന, മണലില്‍ മോഹനന്‍, റസാക്ക് കല്ലേരി, നേറലാട്ട് വാസുദേവന്‍, മധു മടപ്പള്ളി, മണി ചോളം വയല്‍, എന്‍ പി ഗോപി, ജയകൃഷ്ണന്‍, ദ്വാരക കൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കലാ-സാംസ്‌കാരിക രംഗത്തെ പ്രതിഭകളെയും വിമുക്തഭടന്മാരെയും കളരി ഗുരുക്കന്മാരെയും ചടങ്ങില്‍ ആദരിച്ചു.
















