കൊയിലാണ്ടി: തെരുവ് നായയുടെ കടിയേറ്റ് പരിക്കേറ്റ യുവതിക്ക് 52,000 രൂപ നഷ്ടപരിഹാരം
നല്‍കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവ്. നടുവത്തൂര്‍ പൊന്നാരക്കണ്ടി അനില്‍കുമാറിന്റെ മകള്‍ അമൃത പ്രിയയെ തെരുവ് നായ കടിച്ച സംഭവത്തിലാണ് ഉത്തരവ്. 2014 മാര്‍ച്ചിലാണ് കുറുമയില്‍ താഴെ വച്ച് നായയുടെ കടിയേറ്റത്.
തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തു. ജോലിക്ക് പോകാനായി രാവിലെ നടന്നു പോകവെ, നായ
പിന്നാമ്പുറത്തു കൂടെ വന്ന് കാലില്‍ കടിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്കുശേഷം കൊയിലാണ്ടി ആശുപത്രിയിലാണ് ചികിത്സ തുടര്‍ന്നത്. പട്ടിയുടെ കടിയേറ്റ ചികിത്സയുമായി ബന്ധപ്പെട്ട് ചെലവായ തുകയ്ക്ക് അമൃത പ്രിയ പഞ്ചായത്തിനെ സമീപിക്കുയും തുടര്‍ന്ന് തീരുമാനമാകാതെ വന്നപ്പോള്‍ കോടതിയെയും സമീപിക്കുകയായിരുന്നു. 12 വര്‍ഷം കഴിഞ്ഞാണ് ഇപ്പോള്‍ 52,000 നല്‍കാന്‍ ഓംബുഡ്‌സ്മാന്‍
ഉത്തരവായത്.
നേരത്തെ, കെ.പി.ഗോപാലന്‍ നായര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്താണ് ഇത് സംബന്ധിച്ചുള്ള അന്വേഷണവും സിറ്റിങ്ങും പൂര്‍ത്തീകരിച്ചത്. ചെലവായ തുകയുടെ മുഴുവന്‍ ബില്ലും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് നായ കടിച്ച ഇനത്തില്‍ ചെലവ് വന്ന 52,000 രൂപയും അമൃത പ്രിയക്ക് നല്‍കാന്‍ ഓംബുഡസ്മാന്‍ ഉത്തരവായത്. നഷ്ടപരിഹാര തുക നല്‍കണമോ എന്ന് തീരുമാനമെടുത്തിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബാബു പറഞ്ഞു
















