
കക്കട്ടില്‍: പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയുടെ ഭാഗമായി കുന്നുമ്മല്‍
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കര്‍ഷകര്‍ക്കുള്ള പരിശിലനപരമ്പര
തുടങ്ങി. എക്‌സോട്ടിക്ക് വിളകളുടെ കൃഷി രീതി, പച്ചക്കറി, വാഴശാസ്ത്രിയ ക്രിയ രീതികളും കീട നിയന്ത്രണങ്ങളും, പശു പരിപാലനം, കൂണ്‍, തെങ്ങ്, കുരുമുളക് കൃഷി രീതി, ജൈവ വള പ്രയോഗം, നഴ്‌സറി മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്
ടി. എം ജമീല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി. അമ്പിളി പ്രസംഗിച്ചു. റിട്ട.കൃഷി
ഡപ്യുട്ടി ഡയരക്ടര്‍ മമ്മൂട്ടി, കുറ്റ്യാടി കൃഷി ഓഫിസര്‍ ഡാലി ജോര്‍ജ് എന്നിവര്‍ ക്ലാസെടുത്തു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ റോയ്, മെമ്പര്‍മാരായ നാരായണന്‍, ബീന കുളങ്ങരത്ത്, വത്സല,
എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മുരളിധരന്‍, ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട് ഡോ. അര്‍ജുന്‍ പ്രകാശ് എന്നിവര്‍ സംബന്ധിച്ചു.
















