
വടകര: ആയഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സിഎന്‍ജി സിലിണ്ടര്‍ ടെസ്റ്റിംഗ് കേന്ദ്രത്തിനെതിരെ നടക്കുന്നത് കുപ്രചരണമാണെന്ന് ഹിന്‍ടെക് എനര്‍ജി മാനേജ്‌മെന്റ്
വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പൊതുഇടങ്ങളില്‍ വാഹനങ്ങളുടെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ സഹായിക്കുന്ന ഈ സംരംഭം ജനങ്ങള്‍ക്ക് ഭീഷണിയാണെന്ന് തെറ്റിദ്ധാരണ പരത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഗ്യാസ് സിലിണ്ടര്‍ നിയമം 2016 ന്റെ അടിസ്ഥാനത്തില്‍, വാഹനങ്ങളിലും ഫില്ലിംഗ് സ്റ്റേഷനുകളിലും ഉപയോഗിക്കുന്ന എല്ലാ സിഎന്‍ജി വാതക സംഭരണ സിലിണ്ടറുകളും മൂന്ന് വര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധമായും ബലപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഈ നിയമപ്രകാരമുള്ള സുരക്ഷാ പരിശോധനകള്‍ മാത്രമാണ് ഇവിടെ നടക്കുന്നതെന്ന്
മാനേജ്‌മെന്റ് അറിയിച്ചു.
സിഎന്‍ജി അഥവാ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് ഉയര്‍ന്ന മര്‍ദത്തില്‍ സൂക്ഷിക്കുന്ന പ്രകൃതിവാതകമാണ്. വായുവിനേക്കാള്‍ 40% ഭാരം കുറഞ്ഞതിനാല്‍ ഇത് വേഗത്തില്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നുപോകും. ഇതിന്റെ ജ്വലനപരിധി വളരെ നേരിയതാണ് (5% മുതല്‍ 15% വരെ മീഥേനും ബാക്കി വായുവും ഉള്ള അവസ്ഥയില്‍ മാത്രമേ ഇത് കത്തുകയുള്ളൂ).
തികച്ചും സുരക്ഷിതമായ ടെസ്റ്റിംഗ് രീതിയാണ് നടക്കുന്നത്. പൂര്‍ണമായും വെള്ളം
ഉപയോഗിച്ചാണ് ഹൈഡ്രോ ടെസ്റ്റിംഗ് നടത്തുന്നത്. പരിശോധനയ്ക്കായി വരുന്ന വാഹനങ്ങളിലെ സിലിണ്ടറുകളില്‍ അവശേഷിക്കുന്ന വാതകം, വെന്റിംഗ് ഏരിയയില്‍ സ്ഥാപിച്ച ആറു മീറ്റര്‍ ഉയരമുള്ള വെന്റ് പൈപ്പിലൂടെ സുരക്ഷിതമായി അന്തരീക്ഷത്തിലേക്ക് മാറ്റുന്നു. കാസ്‌കേഡുകള്‍ പൂര്‍ണമായും കാലിയാക്കിയ ശേഷമാണ് പരിശോധനയ്ക്ക് വരുന്നത്. അള്‍ട്രാസോണിക് പരിശോധനകള്‍ക്ക് ശേഷം, സിലിണ്ടറില്‍ വെള്ളം നിറച്ച് വര്‍ക്കിംഗ് മര്‍ദത്തിന്റെ 1.6 മടങ്ങ് മര്‍ദം നല്‍കി അതിന്റെ വികാസം പരിശോധിക്കുന്നു. വെള്ളം ഒരു ഇന്‍കംപ്രസിബിള്‍ ദ്രാവകമായതിനാല്‍, എത്ര ഉയര്‍ന്ന മര്‍ദത്തിലും പൊട്ടിത്തെറിക്കില്ല. ലോകമെമ്പാടും വാതക സിലിണ്ടര്‍ പരിശോധനയ്ക്ക്
അവലംബിക്കുന്ന ഏറ്റവും ശാസ്ത്രീയവും സുരക്ഷിതവുമായ രീതിയാണ് ഇവിത്തേതും.
ഈ സ്ഥാപനത്തില്‍ പുതിയതായി സിഎന്‍ജി സൂക്ഷിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നില്ല. യാതൊരുവിധ രാസവസ്തുക്കളും ഇവിടെ കൈകാര്യം ചെയ്യുന്നില്ല. മലിനജലം ഉല്‍പ്പാദിപ്പിക്കുന്നുമില്ല. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ‘ഹരിത വിഭാഗത്തില്‍’ (ഗ്രീന്‍ കാറ്റഗറി) ഉള്‍പ്പെടുന്ന ഈ സംരംഭം യാതൊരുവിധ പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല. നിയമപരമായ എല്ലാ അനുമതികളും നേടിയതിനു ശേഷമാണ്
പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.
പരിസരവാസികളോ ഏതെങ്കിലും സംഘടനയോ ഇന്നുവരെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടു മനസ്സിലാക്കാന്‍ തയ്യാറായിട്ടില്ല. അതിനുള്ള അവസരം ഒരുക്കാന്‍ കമ്പനി തയ്യാറാണെന്നും ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും പരിഹരിക്കുക എന്നത് കമ്പനിയുടെ ഉത്തരവാദിത്തമായി കാണുന്നുവെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
പ്രദേശവാസികള്‍ക്ക് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടു മനസ്സിലാക്കാവുന്നതേയുള്ളൂ. മറ്റ് സംശയങ്ങള്‍ക്ക് +91 99468 02991 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

എല്ലാ തിരക്കുകളും മാറ്റി വച്ച് കേൾക്കേണ്ടതും
എടുത്ത് വെക്കേണ്ടതുമാണ്
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്…
രോഗങ്ങളും അപകടങ്ങളും വന്ന്
തിരക്ക് കുറയുമ്പോൾ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
അതുകൊണ്ട് വൈകാതെ വിളിക്കുക
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















