
നാദാപുരം: നാദാപുരം എക്‌സൈസ് റേഞ്ച് ഓഫീസിന് പുതിയ വാഹനം അനുവദിച്ചു.
വാഹനത്തിന്റെ താക്കോല്‍ കെ.എം. അഭിജിത്ത് എംഎല്‍എ നാദാപുരം എക്‌സൈസ്
ഇന്‍സ്പെക്ടര്‍ സി.സെന്തില്‍കുമാറിന് കൈമാറി.
പഴയ വണ്ടി തകരാറിലായതോടെ എക്‌സൈസിന്റെ പ്രവര്‍ത്തനം താളം തെറ്റിയ മട്ടായിരുന്നു. പുതിയ വാഹനം ലഭിച്ചത് മയക്കുമരുന്നിനും വ്യാജമദ്യത്തിനുമെതിരായ പ്രവര്‍ത്തനം ഊര്‍ജതമാക്കാം.
താക്കോല്‍ദാന ചടങ്ങില്‍ എക്‌സൈസ് ജീവനക്കാര്‍, എഇഒ ഓഫീസ് ജീവനക്കാര്‍, സബ് ട്രഷറി ഓഫീസ് ജീവനക്കാര്‍, ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് ജീവനക്കാര്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.
















