പയ്യോളി: മൂരാട് കാര്‍ യാത്രികരായ ദമ്പതികള്‍ക്ക് നേരെ ആക്രമണം. മൂരാട് പടിഞ്ഞാറെ
തുരുത്തി വിഷ്ണുവും ഭാര്യ അഞ്ജുവുമാണ് ആക്രമണത്തിനിരയായത്. പരിക്കേറ്റ ഇവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം മൂരാട് ഓയില്‍ മില്ലിന് സമീപമാണ് സംഭവം. ബന്ധുവിന്റെ മരണവീട് സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ ബൈക്കിലെത്തിയ സംഘം നിരന്തരം ഹോണ്‍ മുഴക്കിയതിനു പിന്നാലെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വിഷ്ണുവിന് ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിയേറ്റു. ആക്രമണം തടയാന്‍ ശ്രമിച്ച ഭാര്യയെ കഴുത്തില്‍ പിടിച്ച് റോഡിലേക്ക് തള്ളി. ബൈക്കിനു സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞാണ് ഈ അതിക്രമം. സംഭവത്തില്‍ പയ്യോളി പൊലിസ് കേസെടുത്തു.
















