
വടകര: ദേശീയപാതയില്‍ കൈനാട്ടിക്കു സമീപം കാര്‍ അഗ്നിക്കിരയായി. മുട്ടുങ്ങലില്‍ പഴയ
കെഎസ്ഇബി ഓഫീസിനു സമീപം മാരുതി ഷോറൂമിനു മുന്നില്‍ റോഡില്‍ നിര്‍ത്തിയ കാറാണ് അഗ്നിക്കിരയായത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഷോറൂമിലെ
ജീവനക്കാരന്റേതാണ് കാര്‍. ഇവിടെ നിര്‍ത്തി കുറച്ച് കഴിഞ്ഞപ്പോഴേക്കും തീ പിടിക്കുകയായിരുന്നു. വടകരയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു. കാറിലുണ്ടായിരുന്ന ലാപ്‌ടോപ്പ് ചൂട് പിടിച്ച്
അഗ്നിക്കിരയായതാണോ എന്നാണ് സംശയം. കാര്‍ ഏതാണ്ട് പൂര്‍ണമായും തീ വിഴുങ്ങി.
















