
കുറ്റ്യാടി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകമോര്‍ച്ച കാവിലുംപാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കര്‍ഷക
മോര്‍ച്ച നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ഒ.പി.ദിലീപന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി അടക്കം സാധാരണക്കാരായ കര്‍ഷകര്‍ക്ക് വേണ്ടി കേന്ദ്രം അനുവദിക്കുന്ന പദ്ധതികള്‍ അട്ടിമറിക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇത്തരത്തിലുള്ള ജനദ്രോഹ നിലപാടുകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനവാസ മേഖലകളെ പരിസ്ഥിതിലോല മേഖലകളില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള റിപ്പോര്‍ട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാവിലുംപാറയിലെ ഭൂമി രജിസ്‌ട്രേഷേന്‍ ഫെയര്‍ വാല്യൂ കുറയ്ക്കാനും ഭൂമിയുടെ റീ സര്‍വേ
എത്രയും പെട്ടെന്നു പൂര്‍ത്തീകരിക്കാനുമുള്ള നടപടി സ്വീകരിക്കുക, പ്രകൃതിക്ഷോഭത്തില്‍ വീടും കൃഷിയും നഷ്ടപ്പെട്ട മുഴുവന്‍ പേര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം കാലതാമസംകൂടാതെ നല്‍കുക, കടക്കെണിയില്‍ അകപ്പെട്ട കര്‍ഷകരുടെ കടം എഴുതിത്തള്ളുകം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. എം.എസ്. പ്രദീപന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ച് ജില്ലാസെക്രട്ടറി രാജു തോട്ടുംചിറ, കെ. കെ അനൂപ്, പി.പി. ഇന്ദിര, ബീനാമോളി, കെ.ടി. രവീന്ദ്രന്‍, ലെസിത, പി.പി. സജീവന്‍, കെ.എസ്. ബാലകൃഷ്ണന്‍, വി.ആര്‍. രാജു എന്നിവര്‍ പ്രസംഗിച്ചു.

സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക്, കേൻസർ തുടങ്ങിയ സാമ്പത്തിക ചിലവുകൾ ഉള്ള രോഗങ്ങൾ ഇന്ന് സർവ്വ സാധാരണായി കണ്ടുവരികയാണ്. രോഗങ്ങൾ വന്നാൽ
ഹെൽത്ത് ഇൻഷൂറൻസ്
എടുക്കാൻ പ്രയാസമാണ്.
മാറ്റി വെക്കരുത് ….
ഇന്ന് തന്നെ ആരംഭിക്കുക
പോളിസി ആരംഭിച്ച അന്ന് രാത്രി 12.01 മുതൽ എല്ലാവിധ ആക്‌സിഡൻ്റ് കവറുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന
ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor,
എലൈറ്റ് & മില്ലേനിയർ &CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















