വടകര: ജനത കണ്‍സ്ട്രക്ഷന്‍ ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജൂബിലി ആഘോഷ സമാപനത്തിന്റെ ഭാഗമായി 26ന് കോഴിക്കോട് നടക്കുന്ന സമ്മേളനം വിജയിപ്പിക്കാന്‍ ഹിന്ദ്
മസ്ദൂര്‍ സഭ (എച്ച്എംഎസ്) ചോറോട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. എച്ച്എംഎസ് ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തൊഴിലാളി വിരുദ്ധമായി രൂപീകരിക്കപ്പെടുന്ന തൊഴില്‍ കോഡുകള്‍ പിന്‍വലിക്കാത്ത പക്ഷം ശക്തമായ സമരം നേരിടേണ്ടി വരുമെന്നും തൊഴിലിടങ്ങളില്‍ സംഘടിക്കാനുള്ള അവകാശത്തെയും തൊഴില്‍ അവകാശങ്ങളെയും ഹനിക്കുന്ന നടപടികള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.കെ.കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍.എം.ഗോപാലന്‍, പ്രസാദ് വിലങ്ങില്‍, രഞ്ജിത്ത് കാരാട്ട്, എന്‍.കെ.അജിത് കുമാര്‍, പി.സുരേഷ്, രാമചന്ദ്രന്‍ കൊല്ലോടി എന്നിവര്‍ സംസാരിച്ചു. എം.കെ.രാഘവന്‍ സ്വാഗതവും സുരേഷ് ബാബു കണ്ണാറത്ത് നന്ദിയും പറഞ്ഞു.















