തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവിയിലെ റെയ്ഡ് നടപടിക്രമങ്ങള്‍ പാലിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ്
തെറ്റിദ്ധരിപ്പിക്കരുതെന്ന് മന്ത്രി പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ നടപടികള്‍ പൊലീസ് സ്വീകരിച്ചിട്ടില്ല. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയിലെ റെയ്ഡ് നിയമപരമെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ല. നിയമവിരുദ്ധമായ ഒരു നടപടിയും കേരള പൊലീസ് ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടില്ല. അവര്‍ക്കെതിരെയുമല്ല അന്വേഷണം നടക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മെസി തട്ടപ്പുമായി ബന്ധപ്പെട്ട് എസ്‌ഐടിയുടെ
അന്വേഷണമാണ് നടക്കുന്നത്. ന്യൂസ് റൂമും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസും ഒരേ സ്ഥാപനത്തിലാണ്. സ്വാഭാവികമായി റെയ്ഡില്‍ സ്വീകരിക്കുന്ന നടപടികളാണ് ഉണ്ടായതെന്ന് മന്ത്രി വിശദമാക്കി.
റിപ്പോര്‍ട്ടര്‍ ചാനലിലെ പരിശോധനയില്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചെന്ന് മന്ത്രി അറിയിച്ചു. തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ആരു പറഞ്ഞെന്നും മാധ്യമ സ്വാതന്ത്ര്യത്തെ പറ്റി സിപിഎം പഠിപ്പിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
















