
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്കു നാല് വർഷം തടവും 30,80,000 രൂപ പിഴയും ശിക്ഷ. കോട്ടയം വിജിലൻസ്
കോടതിയാണ് ശിക്ഷ വിധിച്ചത്. വിധി പ്രസ്താവിച്ചതിനെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.
2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ 64.70 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് വിജിലൻസ് കേസ്. അന്വേഷണത്തിൽ അദ്ദേഹത്തിന് ലഭിച്ച വരുമാനത്തേക്കാൾ 135.80 ശതമാനം അധിക സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. 2013-ൽ സമർപ്പിച്ച കുറ്റപത്രത്തിൻമേലുള്ള വിചാരണ നീണ്ടുപോയതിനെ തുടർന്ന് കേസ് അതിവേഗം തീർപ്പാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തുടർന്നാണ് കോട്ടയം
വിജിലൻസ് കോടതി കേസ് അതിവേഗം പരിഗണിച്ച് വിധി പ്രസ്താവിച്ചത്.
തനിക്കുള്ളത് പാരമ്പര്യമായി ലഭിച്ച സമ്പാദ്യമാണെന്നും അനധികൃതമായി ഒന്നും നേടിയിട്ടില്ലെന്നുമായിരുന്നു തച്ചങ്കരിയുടെ വാദം. എന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം നൽകിയ വിടുതൽ ഹരജി കോടതി തള്ളുകയായിരുന്നു. കെഎസ്ആർടിസി എംഡി, ഫയർഫോഴ്സ് മേധാവി ഉൾപ്പെടെ കേരള പൊലീസിൽ നിരവധി ഉന്നത പദവികൾ വഹിച്ച ശേഷം 2023-ലാണ് ടോമിൻ തച്ചങ്കരി സർവീസിൽ നിന്ന് വിരമിച്ചത്.

സമയത്തിന് ഏറെ പ്രാധാന്യമുണ്ട്
ഡക്കിൽ നിന്ന് കേബിൻ ക്രൂവിൻ്റെ അടിയന്തിര അപായ സന്ദേശം കപ്പിത്താൻ എടുക്കാൻ വൈകിയ മൂന്ന് മിനുട്ടാണ് ഏറ്റവും വലിയ കപ്പലായ ടൈറ്റാനിക്ക് തകരാൻ കാരണമായത്
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുക്കാൻ വൈകിയിട്ടില്ല.
ഇന്ന് തന്നെ വിളിക്കുക
സുരേന്ദ്രനിലൂടെ പോളിസി കരസ്ഥമാക്കുമ്പോൾ
അവിചാരിതമായി
വന്നു ചേരുന്ന ക്ലയിമുകൾ വേഗത്തിലുന്നു
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















