
കക്കട്ടില്‍: അമ്പലക്കുളങ്ങര-നിട്ടൂര്‍ റോഡരികിലും മറ്റും മാലിന്യം തള്ളുന്നവരെ
കണ്ടെത്തി നിയമനടപടി സ്വികരിക്കണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ ദിവസം നിട്ടൂര്‍
റോഡില്‍ കനാലിനരികില്‍ വലിയ തോതിലാണ് മാലിന്യം നിക്ഷേപിച്ചത്.
അവിടെ തന്നെ ആഴ്ചകള്‍ക്ക് മുമ്പ് പഴകിയ ചെരുപ്പുകളുടെ കൂമ്പാരം ഉപേക്ഷിച്ചിരുന്നു. ദിവസങള്‍ക്ക് മുമ്പ് അമ്പലകുളങ്ങരത്തോട്ടില്‍ കോഴികളുടെ അവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് അവിടെ തന്നെയുള്ള പാലത്തിനടയില്‍ ദുര്‍ഗന്ധം വമിക്കുന്ന അവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞത്. കടകളിലും മറ്റും കെട്ടി കിടക്കുന്ന മാലിന്യങ്ങളാണ് രാത്രികാലങ്ങളില്‍ ഇവിടങ്ങളില്‍ തള്ളുന്നത്. കഴിഞ്ഞ
ദിവസം മാലിന്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ജനപ്രതിനിധികളായ എലിയാറ ആനന്ദന്‍, എം.ടി രവീന്ദ്രര്‍ എന്നിവര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുന്നുമ്മല്‍ സിഎച്ച്‌സിയിലെ ഹെല്‍ത്ത് ഇന്‍്പക്ടര്‍ പി. സജീവന്റെ നേതൃത്വത്തില്‍ പരിശോധിക്കുകയും നിക്ഷേപിച്ചവരെ കണ്ടെത്തുകയും പിഴ അടപ്പിക്കുകയും ചെയ്തിരുന്നു. പൊതുഇടങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വികരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
















