
നരിപ്പറ്റ: റെയില്‍വേ വികസനം അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍-സംഘപരിവാര്‍ ഗൂഡാലോചനക്കെതിരെ വടകര എംപി ഷാഫി പറമ്പില്‍ നയിക്കുന്ന ലോങ്ങ് മാര്‍ച്ച്
വിജയിപ്പിക്കാന്‍ നരിപ്പറ്റ പഞ്ചായത്ത് യുഡിഎഫ് കണ്വെന്ഷന് തീരുമാനിച്ചു. എന്‍.ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്വെന്ഷന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജമാല്‍ കോരങ്കോട് ഉദ്ഘാടനം ചെയ്തു. നരിപ്പറ്റ തീനൂര്‍ വില്ലേജിലെ ജനവാസകേന്ദ്രങ്ങളെ ഇഎസ്എയില്‍ നിന്ന് ഒഴിവാക്കി കിട്ടാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പി. അരവിന്ദന്, കെ. എം ഹമീദ്, എം. കുഞ്ഞികണ്ണന്‍, സി. കെ. നാണു,
പാലോല്‍ കുഞ്ഞമ്മദ്, പി. കെ. പ്രസാദ്, കെ. അച്യുതന്, കെ. സി ബാലന്, ഷരീഫ് നരിപ്പറ്റ, ഹരിപ്രസാദ് നരിപ്പറ്റ തുടങ്ങിയവര്‍ സംസാരിച്ചു















