നാദാപുരം: റെയില്‍വേ ഡിവിഷന്‍ വിഭജനത്തിനെതിരെ 23ന് ഷാഫി പറമ്പില്‍ എംപി നയിക്കുന്ന പീപ്പിള്‍സ് മാര്‍ച്ചിന് വിപുലമായ ഒരുക്കം. യുഡിഎഫ് നേതൃത്വത്തില്‍ നടക്കുന്ന
മാര്‍ച്ചില്‍ ചെക്യാട് നിന്ന് അഞ്ചു മേഖലകളായി തിരിച്ച് ബഹുജനങ്ങളെ എത്തിക്കാന്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പാറക്കടവ് വ്യാപാര ഭവനില്‍ നടന്ന കണ്‍വെന്‍ഷന്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോഹനന്‍ പാറക്കടവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ സി.എച്ച്.ഹമീദ് അധ്യക്ഷത വഹിച്ചു. ടി.ദാമോദരന്‍, ബി.പി.മൂസ, എന്‍.കെ.കുഞ്ഞിക്കേളു, കെ.കെ.അബൂബക്കര്‍ ഹാജി, പഞ്ചായത്ത് അംഗങ്ങളായ കെ.ദ്വര, സി.കെ.ജമീല, റയ്ഹാനത്ത് പാറമ്മല്‍, മറ്റു നേതാക്കളായ പൊന്നംകോട്ട് അബുബക്കര്‍ ഹാജി, രഘുനാഥ് മുല്ലേരി, വി.കെ.അസൂട്ടി, മൊയ്തു അറക്ക, സൂബേര്‍ പാറമ്മല്‍, വി.പി.മഹമൂദ്, എം.കെ.സുബേര്‍, സി.കെ.ഖാലിദ്, ആലോലികണ്ടിഹസ്സന്‍, മൂസ വേവം, നാസര്‍ വേവം, ടി.അനില്‍ കുമാര്‍, രാജന്‍ കുളിമ്പിലാവില്‍, സി.ടി.നാണു, മഹ്മൂദ് എന്നിവര്‍ പ്രസംഗിച്ചു.















