വടകര: പ്രധാനമന്ത്രി നരേന്ദ്ര മോദി നവഭാരത ശില്‍പ്പിയാണെന്നും സേവനവും സമര്‍പ്പണവും ഉയര്‍ത്തിപ്പിടിച്ച അദ്ദേഹത്തിന്റെ ജീവിതമാണ് ഭാരതത്തെ
പുരോഗതിയിലേക്ക് നയിക്കുന്നതെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി വടകരയില്‍ സംഘടിപ്പിച്ച മോദിജിയുടെ എഴുപത്തിയാറാമത് ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ അഡ്വ. ദിലീപ്, പി.പി.മുരളി, പ്രഭാകരന്‍, വ്യാസന്‍ കുരിയാടി, പ്രീത.കെ, രഗിലേഷ് അഴിയൂര്‍, അനൂപ്, വിപിന്‍ ചന്ദ്രന്‍, പ്രിയങ്ക.സി.പി എന്നിവര്‍ സംസാരിച്ചു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മധുരവിതരണവും നടത്തി.















