
വടകര: മണിയൂര്‍ ഡയമണ്ട് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ‘വര്‍ണോത്സവം -26’ ജില്ലാ തല ചിത്ര രചനാ മത്സരം 20 ന് ഞായറാഴ്ച മണിയൂര്‍ യുപി സ്‌കൂള്‍
ഗ്രൗണ്ടില്‍ നടക്കും. നേഴ്‌സറി, എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായാണ് മത്സരം. നേഴ്‌സറി ഒഴികെയുള്ള മത്സരാര്‍ഥികള്‍ ജലച്ചായം മാത്രമേ ഉപയോഗിക്കാവൂ. ഓരോ വിഭാഗത്തിനും പ്രത്യേക സമ്മാനങ്ങള്‍ നല്‍കും. വരക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കും. ചായങ്ങള്‍, ബ്രഷ് തുടങ്ങിയവ മത്സരാര്‍ഥികള്‍ കൊണ്ട് വരേണ്ടതാണ്. നേഴ്‌സറി വിദ്യാര്‍ഥികള്‍ക്ക് ക്രയോണ്‍, കളര്‍ പെന്‍സില്‍, ജലച്ചായം എന്നിവ
ഉപയോഗിക്കാവുന്നതാണ്. മത്സരാത്ഥികള്‍ അന്ന് രാവിലെ 9 മണിക്ക് പേര് രജിസ്ട്രര്‍ ചെയ്യേണ്ടതാണ്. 9.30 ന് മത്സരം ആരംഭിക്കും. ഏറ്റവും നല്ല ചിത്രകാരനും ചിത്രകാരിക്കും സ്വര്‍ണ മെഡലുകള്‍ നല്‍കും. വര്‍ണോത്സവം പ്രശസ്ത ചിത്രകാരന്‍ ദിലീപ് കിഴൂര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചു മണിക്ക് സമ്മാനദാനവും ഡയമണ്ട് മ്യൂസിക് ട്രൂപ്പ് ഉദ്ഘാടനവും നടക്കും. വിശദ വിവരങ്ങള്‍ക്ക് 9747576049, 7025917405.
















