കക്കട്ടില്‍: റെയില്‍വെ യാത്രാ ഇളവ് പുനഃസ്ഥാപിക്കാനും 70 വയസ് പൂര്‍ത്തിയായവര്‍ക്കുള്ള
സൗജന്യ ഇന്‍ഷുറന്‍സ് കേരളത്തില്‍ നടപ്പിലാക്കാനും നടപടി വേണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് വനിതാ ഫോറം പാതിരിപ്പറ്റ യൂണിറ്റ് ആവശ്യപ്പെട്ടു. അമ്പതോളം പേര്‍
പങ്കെടുത്ത രൂപീകരണയോഗം വനിതാ ഫോറം ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.വിജയ ഉദ്ഘാടനം ചെയ്തു. കെ.പി.ശാന്ത അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഗിരിജാഭായ് വനിത ഫോറം രൂപീകരണത്തിന്റെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. സീനിയര്‍ സിറ്റിസണ്‍സ് ജില്ലാ വൈസ് പ്രസിഡന്റ് ഈ.സി.ബാലന്‍ സാമൂഹ്യ രംഗത്ത് വനിതകളുടെ സാന്നിധ്യം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി സംസാരിച്ചു. കെ.നാണു, കെ.പി.കണാരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഒ.പി.ജാനു സ്വാഗതവും കെ.പി.ചന്ദ്രി നന്ദിയും പറഞ്ഞു. വനിതാ ഫോറം ഭാരവാഹികളായി കെ.പി.ശാന്ത (പ്രസിഡന്റ്), ഒ.പി.ജാനു (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.















